CinemaGeneralNEWS

“തീയറ്റര്‍ ഉടമകളുടേത് വെറും മണ്ടത്തരം നിറഞ്ഞ നിലപാട്”, സംവിധായകന്‍ വിനയന്‍

കേരളത്തില്‍ ഇത് സിനിമയില്ലാത്ത ക്രിസ്മസ് കാലം. ലാഭവിഹിതം പങ്കു വയ്ക്കുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്ന സമയത്ത് സിനിമാ സമരത്തിനെതിരെ സംവിധായകന്‍ വിനയന്‍.

സര്‍ക്കാര്‍ ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാകാതെ സമരവുമായി മുന്നോട്ടുപോകുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംവിധായകന്‍ വിനയന്‍ രംഗത്തു വന്നിരിക്കുന്നത്. വല്ലപ്പോഴും ഇറങ്ങുന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ പേരില്‍ നിര്‍മ്മാതാക്കളെ പിഴിയുന്നത് ശരിയല്ലയെന്നു പറയുന്ന വിനയന്‍ ലാഭത്തിന്റെ പകുതി വേണമെന്ന് പറയുന്ന തിയറ്റര്‍ ഉടമകള്‍ സിനിമയുടെ നിര്‍മ്മാണതുകയുടെ പകുതി വഹിക്കാന്‍ തയ്യാറാകുമോയെന്നും ചോദിക്കുന്നു.

തിയറ്റര്‍ ഉടമകളുടെത് മണ്ടന്‍ നിലപാടാണെന്നും അതിനെ പിന്തുണയ്ക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിയറ്റര്‍ വിഹിതം 40ല്‍ നിന്ന് 50ശതമാനമാക്കി ഉയര്‍ത്തണമെന്ന് പറയുന്നവര്‍ മുതല്‍മുടക്കാനും തയ്യാറാകണമെന്നും വിനയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button