എറണാകുളം സിനിപോളിസ് മള്‍ട്ടിപ്‌ളെക്‌സില്‍ ഇനി സിനിമ പ്രദര്‍ശനത്തിന് നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ തീയറ്റര്‍ പ്രിന്റ് പ്രചരിച്ചതുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ സിനിമ ചോര്‍ന്നത് സിനിപോളിസ് തിയറ്ററുകളില്‍ നിന്നാണെന്ന് കണ്ടെത്തിയതായും ഇതേത്തുടര്‍ന്നാണ് തീരുമാനമെന്നും അസോസിയേഷന്‍ അറിയിച്ചു.
സിനിമയുടെ വ്യജപതിപ്പുകള്‍ വ്യാപകമാകുന്നത് സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുന്നയൊന്നാണ്. തീയറ്ററുകളില്‍ നിന്നും സിനിമ ചോര്‍ന്നാല്‍ ആ തീയറ്ററുകള്‍ക്ക് പിന്നീട് സിനിമ നല്‍കേണ്ടെന്ന് നേരത്തെ തന്നെ തീരുമാനമുണ്ട്. ഈ സാഹചര്യത്തിലാണ് തുടര്‍ന്ന് സിനിമ നല്‍കുന്നതില്‍ നിന്ന് സിനി പോളിസിനെ ഒഴിവാക്കുന്നത്.
പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം മുതല്‍ തീയറ്ററുകളില്‍ നിന്ന് സിനിമ ചോരുന്നത് പൈറസി സെല്‍ നിരീക്ഷിച്ചുവരികയായിരുന്നു. പുലിമുരുകന്‍ വ്യാജപതിപ്പ് പ്രചരിച്ചവയില്‍ തീയറ്ററില്‍ നിന്നുള്ള പകര്‍പ്പും ഉള്‍പ്പെട്ടതോടെയാണ് ഏത് തീയറ്ററില്‍ നിന്നാണെന്ന് കണ്ടെത്തിയത്.
Post Your Comments