GeneralNEWS

മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ

എറണാകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് സംഭവത്തെ അടിസ്ഥാനമാക്കി കോളേജ് പ്രിൻസിപ്പലിനെതിരെ മലയാള സിനിമാ സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പ്രതിഷേധം വൈറലാകുന്നു. പ്രിൻസിപ്പൽ ബീന ടീച്ചർക്ക് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യതയില്ലെന്നാണ് ബി.ഉണ്ണികൃഷ്ണന്റെ അഭിപ്രായം. മഹാരാജാസ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഭരതൻ മാഷ് ഏറ്റവും ജനാധിപത്യപരമായി വിദ്യാർത്ഥികളോട് ഇടപെട്ടയാളാണെന്നും മാഷിന്റെ സ്മരണകളെ അപമാനിക്കുന്ന തരത്തിലാണ് ബീന ടീച്ചറിന്റെ പെരുമാറ്റമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. 88 വയസ്സായ തന്റെ അച്ഛനു പോലും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായമില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. പണ്ട് കോളേജിൽ പഠിക്കുമ്പോൾ പ്രൊഫസർ നരേന്ദ്ര പ്രസാദുമായുണ്ടായിട്ടുള്ള അർത്ഥവത്തായ ആശയവിനിമയത്തേയും അദ്ദേഹം ഓർക്കുന്നു.

ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,

“മഹാരാജാസ്‌ കോളേജിലെ ‘ചുവരെഴുത്ത്‌’ സംഭവത്തെക്കുറിച്ച്‌ രണ്ട്‌ ദിവസമായി വായിക്കുന്നു. പഠിച്ച സ്കൂളുകളിലേയും കോളേജുകളിലേയും എല്ലാ ഹെഡ്മാസ്റ്റർമ്മാരേയും പ്രിൻസിപ്പൽമാരേയും മനസ്സിൽ വണങ്ങുന്നു. അവരൊന്നു വിചാരിച്ചുരുന്നേൽ എന്നെയൊക്കെ എത്രവട്ടം പോലിസുകൊണ്ടുപോയേനേ, ചുവരെഴുത്ത്‌ എന്ന കൊടും കുറ്റകൃത്യത്തിന്‌. ഇപ്പോൾ 88 വയസുള്ള എന്റെ അച്ഛൻ ഒരു റിട്ടയേർഡ്‌ കോളേജ്‌ പ്രിൻസിപ്പലാണ്‌. മഹാരാജാസിലെ വാർത്ത കണ്ടിട്ട്‌ ഇന്നലെ അച്ഛൻ എന്നോട്‌ പറഞ്ഞു, ” ആ പ്രിൻസിപ്പലിന്‌ കാര്യമായി എന്തോ കുഴപ്പമുണ്ട്‌.” ബഹുമാന്യയായ പ്രിൻസിപ്പൽ ബീന റ്റീച്ചർ, റ്റീച്ചർ ഇരിക്കുന്ന കസേരയിൽ മുമ്പൊരാളിരുന്നിട്ടുണ്ട്‌. ചെരുപ്പിടാതെ, മണ്ണിൽച്ചവിട്ടി, സദാ കുട്ടികൾക്കിടയിൽ നടന്ന ഭരതൻ മാഷ്‌. ഒരുപക്ഷേ, ഏറ്റവും ജനാധിപത്യപരമായി വിദ്യാർത്ഥികളോടിടപെട്ട കോളേജ്‌ പ്രിൻസിപ്പൽ അദ്ദേഹമായിരിക്കും. ദയവായി, ആ വലിയ മനുഷ്യന്റെ സ്മരണയെ അപമാനിക്കരുത്‌. സ്വന്തം വിദ്യാർത്ഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാൾക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല, പ്രിൻസിപ്പലുദ്യോഗം. ഒരിക്കൽ ഒരു വാദം ക്ലാസിൽ അവതരിപ്പിച്ച നരേന്ദ്രപ്രസാദ്‌ സാറിനോട്‌, വിദ്യാർത്ഥിയായ ഞാൻ പറഞ്ഞു, ” Sir, I beg to disagree with you.” തീഷ്ണമായി എന്നെ നോക്കിയിട്ട്‌, സാറ്‌ ചോദിച്ചു, ” Why do you have to beg when it is your right to disagree with the teacher?” അതാണ്‌ അദ്ധ്യാപകൻ; അതാവണം അദ്ധ്യാപകൻ.”

shortlink

Related Articles

Post Your Comments


Back to top button