GeneralNEWS

‘ഭാവഗായകന്റെ പുത്തന്‍ ട്രെന്‍ഡ്’

മലയാളികളുടെ പ്രിയങ്കരനായ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ പുത്തന്‍ ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ സ്വീകാര്യമായി കഴിഞ്ഞു. ഫ്രഞ്ച് താടിയൊക്കെവെച്ച് കളര്‍ഫുള്‍ സ്റ്റൈലിലാണ് നമ്മുടെ ഭാവ ഗായകന്‍റെ പുത്തന്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്നത്തെ പുതിയ നായകന്മാര്‍ക്ക്പോലുംഭാവഗായകന്റെ ശബ്ദം അതീവ സുന്ദരമായിട്ടാണ് ഇണങ്ങുന്നത്. തന്റെ ലുക്കിലും പി.ജയചന്ദ്രന്‍ എന്ന അതുല്യ പ്രതിഭ പുത്തന്‍ട്രെന്‍ഡ് സീകരിക്കുമ്പോള്‍ ഭാവഗായകന്റെ ആരാധകരും ആകാംഷയോടെയാണ് അതിനെ നോക്കിക്കാണുന്നത്. പ്രായം എത്ര വര്‍ദ്ധിചാലും തന്റെ മനസ്സ് എപ്പോഴും ചെറുപ്പമായിരിക്കുമെന്ന് പി. ജയചന്ദ്രന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് ഇന്നത്തെ തലമുറയ്ക്കും പതിനേഴിന്റെ സ്വരമാധുര്യം നല്‍കാന്‍ നമ്മുടെ പ്രിയ ഗായകന് സാധിക്കുന്നത്.

jaya

shortlink

Post Your Comments


Back to top button