CinemaNEWS

ബലാത്സഗം ചെയ്യുന്നതില്‍ എന്റെ അച്ഛനും അത്ര മോശമൊന്നുമല്ല; മേഘനാഥന്‍

പഴയകാല സിനിമകളിലെ സൂപ്പര്‍ര്‍ഹിറ്റ് നടന്മാരായ ജോസ്പ്രകാശ്, ബാലന്‍.കെ നായര്‍, ടി.ജി രവി എന്നിവര്‍ക്ക് മറ്റുനടന്മാരില്‍ നിന്നും തികച്ചും വേറിട്ടൊരു പ്രത്യേകതയുണ്ടായിരുന്നു . മലയാളസിനിമയിലെ ഏറ്റവും മികച്ച ബലാല്‍സംഗ വീരന്മാരാണ് മൂവരും.
ബാലന്‍.കെ നായര്‍, ടി.ജി രവിയുമൊക്കെ പഴയകാല സിനിമയിലെ സുന്ദരികളായ നായികമാരുടെ പേടി സ്വപ്നമാണ്. കാരണം ഇവര്‍ വില്ലനിസം പ്രകടിപ്പിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളിലും മിനിമം ഒരു ബലാല്‍സംഗമെങ്കിലും ഉണ്ടാകുമെന്നത് ഉറപ്പാണ്. സുകുമാരനും,സോമാനുമൊക്കെ ചെയ്ത നായക കഥാപാത്രങ്ങളെപോലെ തന്നെ ഇവര്‍ ചെയ്ത വില്ലന്‍ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്കുള്ളില്‍ കുടിയിരിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട് അവതാരകനായ ഒരു ചാനല്‍ പ്രോഗ്രാമില്‍ ഈയിടെ അതിഥിയായി വന്നത് ബാലന്‍.കെ നായരുടെ മകനും നടനുമായ മേഘനാഥനായിരുന്നു. അച്ഛനെപോലെ അത്രക്രൂരമായ വില്ലന്‍ കഥാപാത്രങ്ങളൊന്നും മേഘനാഥന്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും നെഗറ്റിവ് റോളുകളിലാണ് മേഘനാഥന്‍ കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. സമീപകാലത്തായി പുറത്തിറങ്ങിയ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലാണ് മേഘനാഥന്റെ വേറിട്ടൊരു അഭിനയ മുഖം നമ്മള്‍ കണ്ടത്. മോഷണകുറ്റത്തിന് ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്തുകൊണ്ട്പോകുമ്പോള്‍ സ്വന്തം മക്കള്‍ക്ക്‌ മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന അച്ഛന്റെ വേദന അതിമനോഹരമായി തന്നെ മേഘനാഥന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരുന്നു.

പ്രോഗ്രാമിനിടെ മേഘനാഥനോടുള്ള സുരാജിന്റെ ചോദ്യം സദസ്സിലിരുന്ന പ്രേക്ഷകരിലത്രയും ചിരിയുണര്‍ത്തി. മലയാള സിനിമയില്‍ ഏറ്റവും നന്നായി ബലാല്‍സംഗം ചെയ്യുന്നത് ആരാണ്?എന്നായിരുന്നു സുരാജിന്റെ ചോദ്യം. മേഘനാഥന്‍ ഉത്തരം പറയാന്‍ ഒരുങ്ങുന്നതിനു മുന്‍പേ തന്നെ സുരാജ് മറ്റൊരു സംഭവംകൂടി വിവരിച്ചു.

ഇങ്ങനെയൊരു ചോദ്യം നടന്‍ ശ്രീജിത്ത്‌ രവിയോട് ചോദിച്ചിരുന്നു. “അതിലെന്താ ഇത്ര സംശയം എന്റെ അച്ഛന്‍ തന്നെയാണെന്നായിരുന്നു” ശ്രീജിത്തിന്റെ മറുപടി സുരാജ് പ്രോഗ്രമിനിടെ പങ്കുവെക്കുന്നു. ഇത്കേട്ടതും മേഘനാഥന്‍ തന്റെ നയവും വ്യക്തമാക്കി. ബലാല്‍സംഗം ചെയ്യുന്നതില്‍ എന്റെ അച്ഛനും അത്രമോശമൊന്നുമല്ല മേഘനാഥന്റെ തമാശരൂപേണയുള്ള മറുപടി സദസ്സില്‍ പൊട്ടിച്ചിരിയുണര്‍ത്തി…

shortlink

Related Articles

Post Your Comments


Back to top button