BollywoodCinema

ദേശീയ അവാര്‍ഡ്‌ ലഭിക്കാതിരുന്നതിന്റെ കാരണം വിശദീകരിച്ച് ഷാരൂഖ്‌ ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്‌ ഒരുപാട് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താരത്തിനു ഇതുവരെയും ഒരു ദേശീയ പുരസ്കരം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല . ഏതൊരു ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെയും ഏറ്റവും വലിയ മോഹങ്ങളില്‍ ഒന്നാണത്. പല അഭിമുഖ സംഭാഷണങ്ങളിലും താരത്തിനു നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു പരിപാടിക്കിടെയുള്ള അവതാരകന്റെ അപ്രതീക്ഷിത ചോദ്യത്തിനു അര്‍ഹമായ മറുപടി നല്‍കിയിരിക്കുകയാണ് കിംഗ്‌ ഖാന്‍ . ദേശീയ അവാര്‍ഡ്‌ ലഭിക്കാത്തതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യത്തിനുള്ള ഷാരൂഖിന്റെ മറുപടിയും ലളിതമായിരുന്നു.

“കരിയറില്‍ ഇന്നുവരെ എനിക്ക് അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരും ജൂറി അംഗങ്ങളും സംവിധായകരും കാരണമാണ് അതെല്ലാം. എന്റെ പ്രകടനങ്ങളെക്കുറിച്ച് ഞാന്‍തന്നെ ആലോചിക്കുമ്പോള്‍ അതിന് അവാര്‍ഡ് നല്‍കുക എന്നത് ആ പുരസ്‌കാരങ്ങളെത്തന്നെ അപമാനിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലഭിച്ചില്ല എങ്കില്‍ ഞാന്‍ അതിന് അര്‍ഹനല്ലാത്തതുകൊണ്ടാണ്”.

shortlink

Post Your Comments


Back to top button