തനിക്ക് വിശാലിനോട് പ്രണയമാണെന്ന് തെന്നിന്ത്യന്‍ താര സുന്ദരി തമന്ന. വിശാലും തമന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കത്തി സണ്ടൈ എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ തമന്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും വളരെ മികച്ച ആളാണ് വിശാലെന്നും ചെയ്യുന്ന തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത കണ്ട് തനിക്ക് പ്രണയം തോന്നിയെന്നുമാണ് തമന്ന പറഞ്ഞത്.
ചെന്നൈയിൽ ദുരന്തങ്ങൾ സംഭവിച്ചപ്പോഴും തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ഉന്നതിക്കു വേണ്ടിയും വ്യാജ സി.ഡിക്കുമെതിരെയുമൊക്കെ വിശാൽ കാഴ്ചവച്ച പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും തമന്ന പറയുന്നു.
താരത്തിന്റെ ഈ അഭിപ്രായത്തിന് ഉടൻ തന്നെ വിശാല്‍ മറുപടി നല്കി. തമന്നയെ കെയർ ചെയ്യാൻ തോന്നിയെന്നു പറഞ്ഞ വിശാല്‍ അഭിനയത്തോട് തമന്ന കാണിക്കുന്ന ആത്മാർത്ഥത കണ്ട് വളരെയധികം ഇഷ്ടം തോന്നിയെന്നും എന്നാലത് പ്രണയമായി വളർന്നിട്ടില്ലയെന്നും പറഞ്ഞു.
Post Your Comments