BollywoodNEWS

മാതൃത്വം വ്യാജമാക്കുന്ന സോഷ്യല്‍ മീഡിയ!

ബോളിവുഡ് താരം കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കരീനയും കുഞ്ഞുമായുള്ള ഒരു ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നു. കരീന തുണിയില്‍ പൊതിഞ്ഞ നവജാത ശിശുവിനെ ചുംബിക്കുന്ന തരത്തിലുള്ള ചിത്രമാണ്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എന്നാല്‍ ഈചിത്രം വ്യാജമാണെന്നാണ് പുതിയ വിവരം. കരീനുടെയും കുഞ്ഞിന്റെയും ചിത്രം ഇതുവരെയും പുറത്തുവിട്ടിട്ടില്ലായെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് കരീനയുടെയും കുഞ്ഞിന്റെയും വ്യാജചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ‘തൈമൂര്‍ ഖാന്‍ പട്ടൌഡി’ എന്നാണ് കുഞ്ഞിന് നാമകരണം ചെയ്തിരിക്കുന്നതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കരീനയുടെ പിതാവ് അറിയിച്ചു.

shortlink

Post Your Comments


Back to top button