തീയേറ്ററുകളെല്ലാം സമരംമൂലം പൂട്ടിയിടുമ്പോള്‍ സിനിമ ആസ്വാദകര്‍ക്ക് ആശ്വാസമേകുന്നത് മിനിസ്ക്രീന്‍ ചിത്രങ്ങളാണ്. ഓണംപോലെ ക്രിസ്മസും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളത്തിലെ മുന്‍നിര ചാനലുകള്‍. ചാനല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യനെറ്റാണ് പുത്തന്‍ ചിത്രങ്ങളുടെ പൂക്കാലവുമായി എത്തുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ ജീത്തു ജോസഫ്- പൃഥ്വിരാജ് ചിത്രം ഊഴമാണ് ക്രിസ്മസ് നാളില്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രധാന മലയാള ചിത്രം. അതോടൊപ്പം മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ജനതാ ഗാരേജും ക്രിസ്മസ് ദിനത്തില്‍ ഏഷ്യാനെറ്റ്സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ ഓണനാളുകളില്‍ സംപ്രേഷണം ചെയ്ത അടികപ്യാരെ കൂട്ടമണി, ടു കണ്ട്രീസ് തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്ക് ക്രിസ്മസ് ചിരി സമ്മാനിക്കും.
സൂര്യ സംപ്രേഷണം ചെയ്യുന്ന പ്രധാന മലയാളചിത്രം ജനപ്രിയനായകന്റെ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ ആണ്. അതുപോലെ മുത്തശ്ശി ഗദയും, ജയസൂര്യയുടെ പ്രേതവും സൂര്യ ടിവിയുടെ പ്രധാന ക്രിസ്മസ് ചിത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ക്രിസ്മസ് ദിനത്തില്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാന ചിത്രം ജോണ്‍പോള്‍ ജോര്‍ജ്ജ് ഒരുക്കിയ ഗപ്പിയാണ്. തീയേറ്ററില്‍ സ്വീകാര്യത ലഭിക്കാതിരുന്ന ചിത്രമായിരുന്നു ഗപ്പി. ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങിയപ്പോഴാണ് ഇതൊരു മികച്ച സിനിമയാണെന്നും. കാണാതിരുന്നത് വലിയ നഷ്ടമായിപ്പോയെന്നും പ്രേക്ഷകര്‍ക്ക് ബോധോദയമുണ്ടായത്. നയന്‍ താരയുടെ തമിഴ് ചിത്രം മായയും പ്രേക്ഷകര്‍ക്ക് മനോരമ നല്‍കുന്ന ക്രിസ്മസ് ഗിഫ്റ്റാണ്. ഓണച്ചിത്രമായി സംപ്രേഷണം ചെയ്ത ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യവും, കിംഗ്‌ലയറും ക്രിസ്മസ് നാളില്‍ മനോരമ സംപ്രേഷണം ചെയ്യുന്നുണ്ട്.
Post Your Comments