
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവെക്കുന്നതോടൊപ്പം മറ്റൊരു കടുത്ത നിലപാട്കൂടി മുന്നോട്ട് വെച്ചിരിക്കുകയാണ്. പുതുതലമുറയില്‍പ്പെട്ട നായകന്‍മാരുമായി ചേര്‍ന്ന് മാത്രം സിനിമ ചെയ്യുക എന്നതാണ് നയന്‍സിന്റെ പുതിയ പദ്ധതി. ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍സ് നിരസിച്ചതോടെ താരം പ്രായമേറുന്ന നായകന്മാരെ തഴയുന്നു എന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ അഭിനയിക്കാനാണ് നയന്‍താര ഏറെ താല്‍പ്പര്യപ്പെടുന്നതെന്നും, ഗ്ലാമര്‍ വേഷങ്ങളോട് നയന്‍സ് നോ പറയുകയാണെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments