തീയേറ്റര്‍ ഉടമകളുടെ കടുത്ത നിലപാടിനെ നേരിടാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരും രംഗത്ത്. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുലിമുരുകന് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പിന്വലിച്ച്കൊണ്ടാണ് വിതരണക്കാരുടെ പ്രതിഷേധം. ക്രിസ്മസ് റിലീസുകളെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്കൂടിയ ചര്‍ച്ച പരാജയമായതോടെ തീയേറ്റര്‍ പ്രതിനിധികളെ ശക്തമായ സമരരീതിയോടെ നേരിടാന്‍ തയ്യാറെടുക്കുകയാണ് വിതരണക്കാര്‍. തീയേറ്ററില്‍ നിന്ന് ലഭിക്കുന്നതിന്റെ പകുതി വരുമാനം ലഭിക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരും തള്ളിയതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു.
പോര് മുറുകുന്ന സിനിമാ സമരത്തില്‍ വിതരണക്കാരും കടുത്ത നിലപാട് എടുക്കുന്നതോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന് കട്ടപ്പനയിലെ ഋത്വിക് റോഷന്, ആനന്ദം തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങും.
Post Your Comments