CinemaNEWS

നയൻസ്-വിഘ്നേഷ് വിവാഹം കഴിഞ്ഞോ?

തെന്നിന്ത്യൻ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായതായി റിപ്പോര്‍ട്ട്. രണ്ട് മാസം മുമ്പ് ഇവര്‍ വിവാഹിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തിടെ ഇരുവരും പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുന്നതും, ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഈ റിപ്പോര്‍ട്ടിന് ബലമേകുന്നു.

പ്രണയത്തിലാണെന്ന വാര്‍ത്തകളെ ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ പല വേദികളിലും ഒന്നിച്ചു വന്നിരുന്നത് സംശയം വര്‍ദ്ധിപ്പിച്ചിരുന്നു. അതിനിടയിലാണ് വിവാഹിതരായെന്ന വാര്‍ത്തകള്‍ തമിഴ് ഗോസിപ്പ് മാധ്യമങ്ങള്‍ നല്‍കിയത്.

തെന്നിന്ത്യയില്‍ നയന്‍താരക്ക് നിലവിലുള്ള താരമൂല്യത്തിനു കോട്ടം തട്ടാതെ നിലനിര്‍ത്താനാണ് വിവാഹവാര്‍ത്ത ഇതുവരെ പുറത്ത് വിടാത്തതെന്നു പറയുന്ന റിപ്പോര്‍ട്ടുകളില്‍ നയന്‍താരയുടെ ഏഴുംപൂരിലുള്ള വീട്ടില്‍ ഇവര്‍ ജീവിതം തുടങ്ങിയെന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button