നടി അമല പോളിന്‍െറ വസ്ത്രധാരണത്തെയും ശരീരത്തെയും ലൈംഗിക ചുവയോടെ പരിഹസിച്ച് ട്രോളുകള്‍.
സംവിധായകന് എ എല്‍ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ സജീവമാകുന്ന അമലയെ വ്യക്തിപരമായി അപമാനിക്കുന്ന ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവം. വിവാഹമോചനത്തിന് ശേഷവും അമല സെക്സിയായി വസ്ത്രം ധരിക്കുന്നുവെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുവെന്നുമാണ് ട്രോളന്മാരുടെ പരാതി.
നൂറകണക്കിന് ട്രോളുകളാണ് അമലയ്ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. പ്രധാനമായും തമിഴ് ട്രോള്‍ പേജുകളിലാണ് വ്യക്തിപരമായ ഈ ആക്രമണം നടക്കുന്നത്.
വിവാഹമോചനത്തിന് ശേഷം നടി മഞ്ജു വാര്യര്‍ നേരിടേണ്ടി വന്നതിന് സമാനമായ ട്രോള്‍ ആക്രമണമാണ് തമിഴ്നാട്ടില്‍ അമലയും നേരിടുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം (the news minute) റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹമോചന ഹര്‍ജി നല്കിയ ശേഷം വീണ്ടും സിനിമയില്‍ സജീവമായതോടെയാണ് അമലയ്ക്കെതിരെ ട്രോളന്മാരുടെ ആക്രമണം.
Post Your Comments