ദിലീപിന്‍റെയും കാവ്യയുടെയും വിവാഹം വൈകിപ്പോയി; പി.സി ജോര്‍ജ്

ദിലീപ്- കാവ്യ താരവിവാഹത്തെക്കുറിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനും പറയാനുണ്ട്‌ ചിലത്.

ദിലീപിനെയും, കാവ്യയേയും എനിക്ക് വലിയ ഇഷ്ടമാണ്, ദിലീപിന്റെ അഭിനയംകണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. എന്ത് നല്ല നടനാണ്‌ അദ്ദേഹം. കാവ്യ മാധവനും മികച്ച നടിയാണ്. എന്നെ വിവാഹത്തിനു ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല. പി.സി ജോര്‍ജ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാന്‍ ഇരുവരും വൈകിപ്പോയെന്നാണ് തന്റെ അഭിപ്രായമെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment