ലുക്കിന്റെ കാര്യത്തില്‍ തമിഴ് സൂപ്പര്‍താരം തലയെപ്പോലെയാണ് ജയറാമിപ്പോള്‍.അടിമുടി മാറ്റത്തോടെയാണ് പലവേദികളിലുമുള്ള ജയറാമിന്റെ രംഗപ്രവേശം. ജയറാമിന്റെ സാള്‍ട്ട് & പെപ്പര്‍ ലുക്കിന് സോഷ്യല്‍ മീഡിയകളില്പോലും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പുതിയ ചിത്രമായ ‘സത്യ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ജയറാം
സാള്‍ട്ട് & പെപ്പെര്‍ ലുക്കില്‍ എത്തിയത്. എന്നാല്‍ ചിത്രീകരണശേഷവും ജയറാം സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ തന്നെ തുടരുകയായിരുന്നു. അതിനു പിന്നിലെ കാരണക്കാരി മലയാളത്തിന്റെ പ്രിയനടി പാര്‍വതിയാണ്. പ്രിയപത്നിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ജയറാം സാള്‍ട്ട്&പെപ്പര്‍ ലുക്ക് സ്ഥിരമാക്കിയത്.
ശരിയാണ് ഈലുക്ക് സൂപ്പറാണ്, വേറെ സിനിമയില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ കറുത്തമുടി ആവശ്യമായി വന്നാല്‍ കറുപ്പിച്ചാല്‍ മതിയല്ലോ. ഇപ്പോള്‍ എന്റെ സാള്‍ട്ട്&പെപ്പര്‍ ലുക്ക് എല്ലാവര്ക്കും ഇഷ്ടമാകുന്നുണ്ട് അതിന്റെ ക്രെഡിറ്റ് തന്റെ ഭാര്യയ്ക്കാണെന്നും ജയറാം പറയുന്നു.
Post Your Comments