ഗോഡ്‌ഫാദറിലെ ആ പ്രശസ്തമായ തമാശ സൈനുദീൻ സമ്മാനിച്ചതാണ്

സിനിമയില്‍ ചേര്‍ക്കുന്ന പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ സംഭവിച്ചതും കേട്ടതുമായ കാര്യങ്ങള്‍ ആയിരിക്കും. മലയാളികള്‍ക്കു മറക്കാന്‍ കഴിയാത്ത ഒരു സിദ്ദിഖ് ലാല്‍ ചിത്രമാണ് ഗോഡ്ഫാദര്‍. ചിത്രത്തിലെ മായന്കുട്ടിയും അയാളുടെ തമാശകളും ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു.

ഗോഡ്ഫാദറില്‍ ജഗദീഷിന്റെ മായന്‍കുട്ടിയോട് ഇന്നസെന്റിന്‍റെ രാമനാഥന്‍ പറയുന്ന ” നീ എന്തിനാ പഠിക്കണെ? ഡിഗ്രി ഫൈനല്‍ ഇയര്‍ എന്ന് മറുപടി. അതല്ല ചോദിച്ചത്, നീയൊക്കെ എന്തിനാ പഠിക്കണേ എന്ന്. നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല ” എന്ന ഡയലോഗ് സൈനുദീന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ സംഭവത്തിലുള്ളതാണ്.

ഒരിക്കല്‍ ഒരു കോളേജില്‍ ഒരു പ്രോഗ്രാമിന് പോയതായിരുന്നു സൈനുദീന്‍. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു പയ്യന്‍ സൈനുദീനെ എന്തോ പറഞ്ഞ് ചെറുതായി ഒന്ന് കളിയാക്കാന്‍ നോക്കി. സൈനുദ്ധീന്‍ ആ പയ്യനെ അടുത്ത് വിളിച്ചു ചോദിച്ചു ” നീ എന്തിനാ പഠിക്കണെ? ഡിഗ്രി ഫൈനല്‍ ഇയര്‍ എന്ന് ആ ചെക്കന്‍ മറുപടി പറഞ്ഞു. അതല്ല ചോദിച്ചത്, നീയൊക്കെ എന്തിനാ പഠിക്കണേ എന്ന്. നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് സൈനുദീന്‍.

ഈ സംഭവം ആണ് പിന്നെ സിദ്ധിക്ക് ലാല്‍ ഗോഡ് ഫാദര്‍ സിനിമയില്‍ ഉപയോഗിച്ചത്. സിനിമയിലേക്കാള്‍ കൂടുതല്‍ തമാശകള്‍ നിത്യ ജീവിതത്തില്‍ പറഞ്ഞിരുന്ന ആളായിരുന്നു സൈനുദീന്‍. മിമിക്സ് പരേഡ്, കാസര്‍കോട് കാദര്‍ ഭായ്, ഭാഗ്യവാന്‍, ഹിറ്റ്‌ലര്‍, അപ്പു, കടല്‍, കാവടിയാട്ടം തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സൈനുദീന്‍ 1999 നവംബറില്‍ അന്തരിച്ചു .

Share
Leave a Comment