കടുത്ത അപകര്‍ഷത ഉള്ള ആളായിരുന്നു താനെന്ന് ഹോളിവുഡ് സൂപ്പര്‍താരം ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍. സ്വന്തം സൗന്ദര്യത്തോടും ശരീരത്തോടും തീരെ മതിപ്പില്ലാത്ത ഷ്വാര് സെനഗര്‍ സ്വന്തം പ്രതിരൂപം കാണുമ്പോള്‍ തീരെ ഇഷ്ടപ്പെടാതെ കണ്ണാടി എറിഞ്ഞുടച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഫീമെയില്‍ ഫസ്റ്റ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആര്‍നോള്‍ഡ് തന്റെ അപകര്ഷതാബോധത്തെക്കുറിച്ച് തുറന്നു പറയുന്നത്.
ഹോളിവുഡിലെ ആക്ഷന്ഹീറോകളില് മുന്നിലാണെങ്കിലും തനിക്ക് എന്തോ കുറവ് ഉണ്ടെന്ന തോന്നല്‍ ഇപ്പോഴും തന്നെ ഭരിക്കുന്നുണ്ടെന്ന് താരം പറയുന്നു. ശരീരം ഏറ്റവും മികച്ച ആകൃതിയിലായിരുന്ന കാലത്ത് പോലും താന്‍ സ്വയം വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും തന്റെ അപ്പിയറന്‍സ് തൃപ്തിപ്പെടുത്താറില്ലെന്നും ആര്‍നോള്‍ഡ് പറഞ്ഞു.
ഏഴു തവണ ഷ്വാര് സെനഗര്‍ മിസ്റ്റര്‍ ഒളിമ്പിയ ആയ താന്‍ ഓരോ തവണ മിസ്റ്റര്‍ ഒളിമ്പിയ പട്ടം നേടുമ്പോഴൂം ഇത്തരത്തിലുള്ള ഒരുത്തന് എങ്ങിനെ ഇത് നേടാന്‍ കഴിഞ്ഞെന്ന് സംശയിക്കുമായിരുന്നുവെന്നും പറയുന്നു.
അഭിനയ മികവ് നോക്കാതെ ആക്ഷന്‍ വേഷങ്ങളുടെയും ശരീര സൗന്ദര്യത്തിന്റെയും പശ്ചാത്തലത്തിലാണ് ആര്‍നോള്‍ഡിന്റെ മിക്ക ചിത്രങ്ങളും വിജയിച്ചത്. വിഖ്യാത സംവിധായകന് ജെയിംസ് കാമറൂണിനൊപ്പം ചെയ്ത ടെര്‍മിനേറ്ററും ട്രൂലൈസുമെല്ലാം ആര്‍നോള്‍ഡിനെ ലോകത്തുടനീളം പ്രശസ്തനാക്കി മാറ്റി.
Post Your Comments