BollywoodCinemaGeneralNEWS

“ഒപ്പം” ഹിന്ദി റീമേക്ക്, ആരായിരിക്കും ജയരാമൻ ?

ബോളിവുഡില്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന മലയാളി സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം അവിടെ വിജയം കണ്ടെത്തിയ സിനിമകളില്‍ പലതും മലയാളസിനിമകളുടെ റീമേക്കുകളുമായിരുന്നു. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയമായി തീര്‍ന്ന ഒപ്പം ഹിന്ദിയില്‍ റീമേക്ക് ചെയ്യുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. അക്ഷയ്കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രമാണ് അടുത്തതെന്ന് അദ്ദേഹം ഈ അടുത്തു പറഞ്ഞിരുന്നു. അത് ഒപ്പം റീമേക്ക് ആണോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒപ്പത്തിലെ ജയരാമന്‍ അല്ല അക്ഷയ്കുമാര്‍.

ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നതു അജയ് ദേവ്ഗണ്‍ ആണ്. ‘ദൃശ്യ’ത്തിന്റെ ഹിന്ദി റീമേക്കില്‍ നായകനായ അജയ് ദേവ്ഗണ്‍ ഒപ്പത്തിന്റെയും ഹിന്ദി പുനരാവിഷ്‌കാരത്തില്‍ നായകനാകുന്നു എന്നാണു പുതിയ വാര്‍ത്ത.

download (3)

മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യത്തെ മുഴുനീള അന്ധകഥാപാത്രമായിരുന്നു ഒപ്പത്തിലെ ജയരാമന്‍. സിനിമയിലെ സാധാരണ അന്ധകഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട മോഹന്‍ലാലിന്റെ അവതരണം നിരൂപകപ്രശംസ നേടിയിരുന്നു. ഈ ചിത്രം അജയ് ദേവ്ഗണിന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാകും എന്നതില്‍ സംശയമില്ല.

സ്വന്തം സംവിധാനത്തിലെത്തിയ ‘ശിവായ്’ ആണ് അവസാനം തീയേറ്ററുകളിലെത്തിയ അജയ് ദേവ്ഗണ്‍ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button