GeneralNEWS

എന്റെ ഖൽബിന്റെ മുത്തായ സുഹ്‌റാ…” പ്രണയത്തിന്റെ നോവും മധുരവുമായി ഒരു മാപ്പിളപ്പാട്ട്…

ഒരു കാലത്ത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു മനോഹരമായ മാപ്പിളപ്പാട്ടുകൾ. അവയ്‌ക്കെല്ലാം അന്നും, ഇന്നും അഭൂതപൂർവ്വമായ ജനപ്രീതിയാണുള്ളത്. അങ്ങനെയുള്ള മാപ്പിളപ്പാട്ടുകളുടെ ഗോൾഡൻ കളക്ഷനിൽ നിന്നും, ഏറ്റവും ഹിറ്റായ “എന്റെ സുഹ്‌റ” എന്ന ആൽബത്തിലെ “എന്റെ ഖൽബിന്റെ മുത്തായ സുഹ്‌റാ” എന്ന ശ്രവണമധുരമായ ഗാനത്തിന്റെ വീഡിയോയുമായി ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് എത്തിയിരിക്കുകയാണ്.

വീഡിയോ കാണാൻ

ജലീൽ.കെ.ബാവായുടെ വരികൾക്ക് അബ്ദുൾ ഖാദർ കാക്കനാട് സംഗീതം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിധുപ്രതാപാണ്. വിജയൻ ഈസ്റ്റ് കോസ്റ്റാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത് . അനിൽ നായർ ക്യാമറയും, ഷിജി വെമ്പായം എഡിറ്റിങ്ങും കൈകാര്യം ചെയ്ത ഈ ഗാനത്തിൽ രഞ്ജിത്ത്, ഏക്ത, ഫജിയ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button