സിനിമാ ചര്‍ച്ച പരാജയം; സിനിമയില്ലാത്ത ക്രിസ്മസ്കാലം

ക്രിസ്മസ്സ് റിലീസുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ഇ.കെ ബാലന്റെ നേതൃത്വത്തില്‍ കൂടിയ ചര്‍ച്ച പരാജയം. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു പ്രശ്നം പരിഹരിക്കാന്‍ചലച്ചിത്ര സംഘടനകളുമായി ചേര്‍ന്നുള്ള മധ്യസ്ഥചര്‍ച്ച നടന്നത്. ചര്‍ച്ച പരാജയമായ സാഹചര്യത്തില്‍ ക്രിസ്മസ് ചിത്രങ്ങളുടെ റിലീസുകള്‍ മുടങ്ങുമെന്ന് ഉറപ്പായി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനയുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തീയേറ്ററില്‍ നിന്ന് ലഭിക്കുന്ന കളക്ഷന്റെ 50% മാത്രമേ നല്‍കാനാകൂള്ളൂവെന്നും, ഈതീരുമാനത്തില്‍നിന്ന് യാതൊരു മാറ്റവുമില്ലായെന്ന്‍ ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ ഭാരവാഹികള്‍ അറിയിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജ് ചിത്രം എസ്ര. സിദ്ദീഖ്-ജയസൂര്യ ടീമിന്റെ ഫുക്രി,, എന്നീ സിനിമകളാണ് ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരുന്നത്.

Share
Leave a Comment