ദേശീയ ഗാനം സംബന്ധിച്ച സുപ്രീം കോടതി വിധി കര്‍ശനമായി ചലച്ചിത്ര മേളയില്‍ നടപ്പാക്കിയത് കമല്‍ നേതൃത്വം നല്കുന്ന ചലച്ചിത്ര അക്കാഡമിയാണ്.
സ്വയം വിധി അനുസരിക്കുകയും മേളയില്‍ പങ്കെടുക്കുന്നവരോട് അനുസരിക്കാനും കമല്‍ ആവശ്യപ്പെട്ടു. എന്നിട്ടും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നവരുടെ പ്രശ്നം അതല്ല കമലിന്റെ മതമാണെന്നു സംവിധായകന് ആഷിക് അബു പറയുന്നു.
അദ്ദേഹത്തെ വീടിന് മുന്നില്‍ പോയി ഭയപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കമല്‍ എന്ന പൌരന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാനും അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കാനും തയ്യാറാണെന്നും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഷിക് അബു കുറിക്കുന്നു.
Post Your Comments