“ഞാൻ മോഹൻലാലിനെ ലാൽ ജി എന്നാണ് വിളിക്കാറുള്ളത്. പലരും അദ്ദേഹത്തെ ലാലേട്ടാ, ലാൽ സാർ എന്നൊക്കെ വിളിക്കാറുണ്ട്, പിന്നെ പൊന്നമ്മച്ചേച്ചി ലാലു എന്നും വിളിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എന്തോ ഞാൻ വിളിച്ച് ശീലിച്ചത് ലാൽ ജി എന്നാണ്. കാരണം, എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനമാണ്. മമ്മൂക്ക, ലാൽ, പൂർണ്ണിമ എന്നിവരോടൊപ്പമാണ് ഞാനും ഫീൽഡിൽ തുടക്കം കുറിച്ചത്. ഒരേ കാലഘട്ടത്തിൽ സിനിമയിൽ അഭിനയിച്ചിരുന്നവർ എന്ന നിലയ്ക്ക് അത്രയ്ക്കും അടുത്ത ബന്ധവും ഈ പറഞ്ഞ എല്ലാവരോടും ഉണ്ട്. കൂട്ടത്തിൽ മോഹൻലാലാണ് ഏറ്റവും വേഗതയിൽ ഉയരത്തിലെത്തിയത്. ആ ഒരു ബഹുമാനമാണ് ലാൽ ജി എന്ന വിളിയിൽ എത്തിയത്. മാത്രമല്ല ബോംബെ ബന്ധം ഉള്ളതുകൊണ്ടുള്ള ഹിന്ദി സ്വാധീനവും ആ ജി വിളിയ്ക്ക് കാരണമായി”, ശാന്തികൃഷ്ണ
ഒരു സ്വകാര്യ ചാനലിലെ ഇന്റർവ്യൂവിലാണ് ശാന്തികൃഷ്ണ ഇപ്രകാരം പറഞ്ഞത്.
Post Your Comments