NEWS

“പവനായിയാകാൻ ആഗ്രഹിച്ചത് മമ്മൂട്ടി”, ലാൽ

“പണ്ട് മമ്മൂക്കയും, ശ്രീനിവാസനും ഒക്കെ അതിഥികളായിട്ടുള്ള ചില പരിപാടികളിൽ ഞാനും സിദ്ദിക്കും മിമിക്സ് പ്രോഗ്രാം നടത്തിയിരുന്നു. അന്ന് മമ്മൂക്കയെ അധികം പേർക്കും അറിയില്ല. പക്ഷെ ശ്രീനിവാസൻ അപ്പോഴേക്കും പ്രശസ്തനായിരുന്നു. മിമിക്രി എന്ന കലയോട് ഒരുപാട് സ്നേഹമുള്ള മമ്മൂക്ക, പ്രത്യേകിച്ച്, നമ്മുടെ പരിപാടികൾ കാണാനായി എത്തുന്നത് പതിവാക്കി. അങ്ങനെ ഒടുവിൽ മമ്മൂക്കയാണ് നമ്മൾ രണ്ടുപേരെയും ഫാസിൽ സാറിന് പരിചയപ്പെടുത്തുന്നത്. ആ സമയത്ത് നമ്മൾ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കി വച്ചിരുന്നു. അതും കൊണ്ട് ഒരുപാട് സംവിധായകരെ കാണാനായി മമ്മൂക്ക തന്നെയാണ് നമ്മളെ പ്രേരിപ്പിച്ചിരുന്നത്.

കഥ ഇഷ്ടപ്പെട്ട മമ്മൂക്ക, അതിലെ പവനായി എന്ന കഥാപാത്രം തനിക്ക് ചെയ്‌താൽ കൊള്ളാമായിരുന്നു എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ചില അപ്രതീക്ഷിത കാരണങ്ങളാൽ നമ്മളുടെ മനസ്സിലെ പ്രോജക്റ്റ് നടന്നില്ല. ഒടുവിൽ, ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ നാടോടിക്കാറ്റ് പിറന്നു. പടത്തിൽ സ്റ്റോറി ഐഡിയ എന്നൊരു ടൈറ്റിലിന്റെ കീഴിൽ എന്റെയും, സിദ്ദിക്കിന്റെയും പേരും വന്നു. ബാക്കി എല്ലാം ചരിത്രം.”, സംവിധായകനും, നടനും, നിർമ്മാതാവുമായ ലാൽ.

ഒരു സ്വകാര്യ ചാനലിലെ ഇന്റർവ്യൂവിലാണ് ലാൽ ഇപ്രകാരം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button