തെലുങ്ക് പേശുന്ന പ്രേമം പെണ്‍കുട്ടി; ഞെട്ടലോടെ പ്രേക്ഷകരും

‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുപമ പരമേശ്വരന്‍. അനുപമയിപ്പോള്‍ തെലുങ്ക് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മലയാളത്തിലെന്നപോലെ തെലുങ്കിലും ശ്രദ്ധേയ താരമാകുന്ന അനുപമ ഒരു ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഭംഗിയോടെ തെലുങ്ക്‌ പേശിയത്. ഓഡിയോ ലോഞ്ചിനിടെ അനുപമ നടത്തിയ തെലുങ്ക്‌ പ്രസംഗം അനുപമ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരിക്കുന്നത്.

ഒരു മലയാളിക്ക് തമിഴ് വഴങ്ങുന്ന പോലെ അത്ര എളുപ്പമല്ല തെലുങ്ക്‌ ഭാഷ , അനുപമ കൂളായി തെലുങ്ക്‌ പറയുമ്പോള്‍ അല്‍പം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ അനുപമയുടെ തെലുങ്ക്‌ സംസാരത്തെ സ്വീകരിക്കുന്നത്. താരം തെലുങ്ക് സംസാരിച്ചതോടെ ട്രോളര്‍മാരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ‘ജോസഫേ കുട്ടിക്ക് മലയാളം അറിയാം’ എന്നിങ്ങനെയുള്ള രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Share
Leave a Comment