പ്രശസ്ത ചലച്ചിത്ര നടൻ ജഗന്നാഥ വർമ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ജഗന്നാഥ വർമ്മ. 1978 ‘ൽ പുറത്തിറങ്ങിയ “മാറ്റൊലി” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. 1963 ‘ൽ കേരളാ പോലീസിൽ ജോയിൻ ചെയ്ത വർമ്മ എസ്.പി പദവിയിലിരിക്കെയാണ് റിട്ടയർ ചെയ്തത്.
Post Your Comments