CinemaNEWSNostalgia

‘നവ്യനായര്‍ ഒരു വേദിയിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല’ സംവിധായകന്‍ കെ. മധുവിനോട് ജഗതി പറഞ്ഞ കാര്യം

ഒരു പ്രമുഖ ടിവി ചാനലില്‍ ജഗതി ശ്രീകുമാര്‍ അതിഥിയായി എത്തിയ അഭിമുഖ പരിപാടിക്കിടെ സംവിധായകന്‍ കെ. മധു പഴയൊരു അനുഭവം പങ്കുവെയ്ക്കുകയുണ്ടായി.

എന്റെ സഹോദരി പുത്രിയായ നടി നവ്യ നായര്‍ സ്കൂളില്‍ പഠിക്കുന്ന സമയം. അവളുടെ ഡാന്‍സിന്റെ അരങ്ങേറ്റത്തിന് ഗസ്റ്റായി ജഗതിചേട്ടനെ കൊണ്ടുവരാമെന്ന് ഞാന്‍ നവ്യ നായരുടെ അച്ഛനോട് ഏറ്റിരുന്നു. ഞാന്‍ ഇത് ജഗതി ചേട്ടനെ വിളിച്ചറിയിച്ചിരുന്നു. പക്ഷേ
അരങ്ങേറ്റ ദിവസത്തിനോട് അടുത്തപ്പോഴേക്കും ജഗതി ചേട്ടനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നു. മദ്രാസ്സില്‍ ചേട്ടന്‍ താമസിക്കുന്ന പലസ്ഥലത്തും അന്വേഷിച്ചു. അവസാനം ജഗതി ചേട്ടന്‍ വരില്ലായെന്ന് ഉറപ്പായ അവസരത്തില്‍ മാവേലിക്കരയിലെ വീട്ടില്‍ വിഷമിച്ചിരിക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍കോള്‍ വന്നത്. ജഗതി ചേട്ടനാണ് എന്നെ വിളിച്ചത്. പ്രോഗ്രാമിന് പോകാന്‍വേണ്ടി  മദ്രാസില്‍ നിന്ന് എത്തിയ ജഗതി ചേട്ടന്‍ നാട്ടില്‍ നിന്നാണ് എന്നെ വിളിക്കുന്നത്. പിന്നീട് ഞങ്ങളൊന്നിച്ച് ഡാന്‍സ് പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് പോയി. അങ്ങനെ ജഗതി ചേട്ടന്റെ അനുഗ്രഹം വാങ്ങിച്ചാണ് നവ്യ അരങ്ങേറ്റം കുറിച്ചത് . (കെ. മധു പറഞ്ഞു നിര്‍ത്തുന്നു).
കെ.മധു പങ്കുവെച്ച അനുഭവം ആകാംഷപൂര്‍വ്വം കേട്ടിരുന്ന ജഗതി ശ്രീകുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അതിനു മറുപടിയും നല്‍കി.

“മധു ഇതോര്‍ത്ത് പറഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്, പക്ഷേ നവ്യനായര്‍ ഒരു വേദിയിലും ഇതിനെക്കുറിച്ച് പഞ്ഞിട്ടില്ല” മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ചിരിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button