തിരുവനന്തപുരം : ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമായ കാ ബോഡിസ്‌കേപ്പാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിയ്ക്കുന്നത്. ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
ഹിന്ദുദൈവമായ ഹനുമാന്‍ സ്വാമിയെ നഗ്നനായി ചിത്രീകരിക്കുകയും സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുകയും ചെയ്തു എന്നാണ് കാ ബോഡിസ്‌കേപ്പിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. കാ ബോഡിസ്‌കേപ്പ് ഹിന്ദു വിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന കാര്യം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിക്കുന്നു.
ഗേ-ലെസ്ബിയന്‍ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് കാ ബോഡിസ്‌കേപ്പ് പറയാന്‍ ശ്രമിക്കുന്നത്.
ഹനുമാന്‍ സ്വാമിയെ ഇതുപോലെ പൊതുജനമധ്യത്തില്‍ ഇത്രയും വൃത്തികെട്ട രീതിയില്‍പ്രദര്‍ശിപ്പിച്ച ഇയാള്‍ വീട്ടുകാരുടെ ഫോട്ടോ വച്ച് പടം എടുത്ത് മാതൃകകാണിക്കട്ടെ എന്ന് പറഞ്ഞാണ് ഒരു കൂട്ടര്‍ ഫേസ്ബുക്കില്‍ ജയന്‍ ചെറിയാന് പൊങ്കാലയിട്ടിരിയ്ക്കുന്നത്.
നിത്യബ്രഹ്മചാരിയും ശ്രീരാമതോഴനും ആയ ഹനുമാനെ അപമാനിച്ചവനെതിരെ മതവികാരം വ്രണപ്പെടുത്തിയതിനു കേസ് എടുക്കണമെന്നും ഒരു കൂട്ടര്‍ ഫേസ്ബുക്കില്‍ പറയുന്നുണ്ട്
Post Your Comments