സംവിധായകന്‍ ഭരതന്റെ മരണശേഷം കെ.പി.എ.സി ലളിത അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സത്യന്‍ അന്തികാട് സംവിധാനം ചെയ്ത ‘വീണ്ടുംചില വീട്ടുകാര്യങ്ങള്‍’
ഭരതന്റെ മരണം കെ.പി.എസി. ലളിതയെ ആകെ തളര്‍ത്തികളഞ്ഞിരുന്നു. ചിത്രത്തിലേക്ക് സത്യന്‍ അന്തികാട് കെ.പി.സി ലളിതയെ നിര്‍ബന്ധപൂര്‍വ്വം അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഒടുവില്‍ മക്കളുടെയും, സത്യന്‍ അന്തികാടിന്റെയും ലോഹിത ദാസിന്റെയും നിര്‍ബന്ധപ്രകാരം കെ.പി.എസി ലളിത ‘മേരിപ്പെണ്ണ്‍’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായി.
മലയാളത്തിന്റെ മറ്റൊരു മഹാനടന്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് അഭിനയിക്കാന്‍ വന്നപ്പോഴാണ് കെ.പി .എസി ലളിത അകെതകര്‍ന്നു പോയത്. ഭരതന്റെ ഉറ്റമിത്രമായ നെടുമുടിവേണുവിനെ കണ്ടതും കെ.പി.എ.സി ലളിത ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധം ചിത്രീകരണത്തിനിടെ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് നെടുമുടി വേണുവും സെറ്റിലുള്ള മറ്റെല്ലാവരും ചേര്‍ന്ന് കെ.പി.എസി ലളിതയ്ക്ക് മേരി പെണ്ണായി മാറാനുള്ള കരുത്ത് പകര്‍ന്നു നല്‍കി. കെ.പി.എ.സി ലളിതയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ‘വീണ്ടുംചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലെ ‘മേരിപ്പെണ്ണ്‍’.
ജയറാം ഇല്ലെങ്കിലും തനിക്ക് ഈചിത്രം മറ്റുനടന്മാരെ ആരെയെങ്കിലുംവെച്ച് പൂര്‍ത്തിയാക്കമെന്നും പക്ഷേ തിലകനും, കെ.പി.എസി ലളിതയ്ക്കും പകരം അവിടെ മറ്റൊരു അഭിനേതാക്കളെയും കണ്ടെത്താന്‍ സാധിക്കില്ലെന്നും സത്യന്‍ അന്തികാട് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
Post Your Comments