GeneralNEWS

തീയേറ്ററിലെ ദേശീയഗാനം; ഗണേഷ് കുമാറിന്റെ പ്രതികരണം

തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയോട് അതിയായ ബഹുമാനമുണ്ടെന്നു പത്തനാപുരം എം.എല്‍.എ‌യും, സിനിമാ താരവുമായ ഗണേഷ് കുമാര്‍. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് തീയേറ്ററില്‍ ദേശീയഗാനം മുഴക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ഗണേഷ് മന്ത്രിയായിരിക്കെ കൈരളി ശ്രീ തീയേറ്ററില്‍ ഇതിനുമുന്‍പ് ദേശീയഗാനം കേള്‍പ്പിച്ചിട്ടുണ്ട്.

സുപ്രീംകോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചപ്പോള്‍ വല്ലാത്ത അഭിമാനം തോന്നി. ഞാന്‍ ഈകാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയല്ലോ എന്നോര്‍ത്ത്. സിനിമയ്ക്ക് ശേഷം ദേശീയഗാനം കേള്‍പ്പിക്കുന്ന രീതി ഉണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് തീയറ്ററിൽ നിന്നും കാണികളെല്ലാം എഴുന്നേറ്റുപോകും. ആരും ദേശീയഗാനം തീരുന്നതുവരെ നിൽക്കാനുള്ള മനസുകാണിക്കാറില്ല. ആ കാഴ്ച വളരെ വേദന ഉണ്ടാക്കുമായിരുന്നു. അങ്ങനെയാണ് സിനിമയ്ക്കു മുമ്പ് കേൾപ്പിക്കാൻ ഉത്തരവിടുന്നത്. ഗണേഷ് കുമാര്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

സ്കൂളിലെത്തുന്ന കുട്ടികൾക്ക് മെഡിറ്റേഷൻ
കൊടുത്തശേഷം ക്ലാസെടുക്കുന്ന പോലെയാണ് ദേശീയഗാനം കേട്ടശേഷം സിനിമകാണുന്നത്. എല്ലാവരുടേയും മനസ് ഒരുപോലെയാക്കാൻ ഇത് സഹായിക്കും. ഇന്ത്യൻ പൗരനാണെങ്കിൽ ഇവിടുത്തെ നിയമം അനുസരിക്കണം. ചലച്ചിത്രമേളയ്ക്കെത്തിയവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. ഫിലിംഫെസ്റ്റിവല്ലിൽ വരുന്നവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.
കോടതി നിർദേശം നടപ്പാക്കുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ട്, ബിജെപിയുടെ അജൻഡയാണെന്ന് പറയുന്നതൊക്കെ വെറുതെയാണ്. രാജ്യത്തിന്റെ ദേശീയപതാകയെ മാനിക്കുന്നതും ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കുന്നതുമെല്ലാം ബിജെപിക്കുവേണ്ടിയാകുന്നതെങ്ങനെ‌യാണ്? ബിജെപിയുടെ പതാകയെ ആദരിക്കാനൊന്നുമല്ലല്ലോ അവർ പറയുന്നത്. ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button