GeneralKollywoodNEWS

‘തിരിച്ചറിവ് ഉണ്ടാകാനാണ് തല്ലിയത്’ ഖുശ്ബുവിന്റെ പ്രതികരണം

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ ചാനല്‍ പ്രോഗ്രാമിനെതിരെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ചാനല്‍ ഷോയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ ഖുശ്ബു കുത്തിപിടിക്കുന്നതും അയാളോട് പരിധികടന്നു കയര്‍ക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരവധിപേര്‍ ഖുശ്ബുവിനെതിരെ പരമാര്‍ശവുമായി രംഗത്ത് എത്തിയത്. ഈവിഷയവുമായി ബന്ധപ്പെട്ട് ഖുശ്ബു ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തനിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുമ്പോള്‍ ട്വിറ്റര്‍ കുറിപ്പിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഖുശ്ബു. അയാള്‍ ഒരു സ്ത്രീയില്‍ നിന്നാണ് ജനിച്ചത്. നാളെ അയാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടാകാമെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കാന്‍ ചിലസമയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ആവശ്യമാണെന്നും ഖുശ്ബു ട്വിറ്റര്‍ പോസ്റ്റില്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button