തൃശൂര്‍ ഭാഷയിലൂടെ മലയാളത്തില്‍ നായിക സ്ഥാനം ഉറപ്പിച്ച അഭിനേത്രി ഗായത്രി തമിഴിലേക്ക് ചുവടുവയ്ക്കുന്നു.
ജി വി പ്രകാശ് നായകനാകുന്ന ഫോര്‍ ജി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി തമിഴില്‍ അരങ്ങേറുന്നത്. വെങ്കട് പ്രഭാകര്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ഫാന്റസി കഥയാണ് പറയുന്നത്.
നിഷ എന്ന ബബ്ലി ഗേളായാണ് ഗായത്രി ചിത്രത്തില്‍ എത്തുന്നത്. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ സതീഷ്, സുരേഷ്മേനോന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ജമ്നാപ്യാരിയാണ് ഗായത്രിയുടെ ആദ്യചിത്രം. ധ്യാന്‍ ശ്രീനിവാസന്റെ കൂടെയഭിനയിച്ച ഒരേമുഖമാണ് ഗായത്രിയുടെ പുതിയ ചിത്രം. നിവിന്‍പോളി ചിത്രം സഖാവ്, ടൊവിനോയുടെ ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി അഭിനയിക്കുന്നുണ്ട്.
Post Your Comments