ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം പാകിസ്ഥാനില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും. നവാസുദ്ധീന് സിദ്ദിഖിയുടെ ഫ്രീക്കി അലിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം.
ഉറി ഭീകരാക്രമണത്തോടെ ശത്രുത ശക്തമായ ഇന്ത്യയും പാകിസ്ഥാനും കലയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാനില്‍ ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. സിനിമയ്ക്ക് പുറമേ ഇന്ത്യന്‍ ചാനലുകള്‍ക്കും പാകിസ്ഥാനില്‍ വിലക്കുണ്ടായിരുന്നു. ഇത് പൂര്‍ണ്ണമായും പിന്‍വലിക്കുന്ന കാര്യം തീരുമാനം ആയിട്ടില്ല.
ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചതല്ല പകരം പ്രദര്‍ശനം താത്കാലികമായി നിര്ത്തിവച്ചതുമാത്രമാണ് ചെയ്തതെന്നും പാക് സിനിമാ വിതരണക്കാര്‍ പറയുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് പാകിസ്ഥാന് തിയേറ്റര്‍ വ്യവസായത്തെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments