അജിത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന ‘തല 57’ എന്ന ചിത്രത്തിലെ സാഹസിക രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബള്‍ഗേറിയയില്‍ ചിത്രീകരണം നടക്കുന്ന സിനിമയില്‍ അപകടകരമായ സാഹസിക രംഗമുള്ളതിനാല്‍ ചിത്രത്തിലെ നായകനായ അജിത്തിന് പകരം ഡ്യൂപ്പിനെ നിര്‍ദേശിക്കാനായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം. എന്നാല്‍ എനിക്ക് പകരം ഡ്യൂപ്പിനെ വയ്ക്കേണ്ട ആവശ്യമില്ലായെന്നും എത്ര അപകടകരമായ സാഹസിക രംഗങ്ങള്‍ ചെയ്യാന്‍ താന്‍ തായ്യറാണെന്നും അജിത് സംവിധാകനോട് പറയുകയായിരുന്നു. ബൈക്ക് സ്റ്റണ്ട് സീനിന്റെ വീഡിയോ ഇതിനോടകംതന്നെ ആരാധകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററായ ജൊറിയന്‍ പൊനോമരെഫ് സാഹസിക രംഗങ്ങളോടുള്ള അജിത്തിന്റെ ആവേശത്തെ പ്രശംസിച്ച് നേരത്തേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബൈക്ക് സ്റ്റണ്ട് ചിത്രീകരണം തനിക്ക് വലിയ ആവേശം പകര്‍ന്നുവെന്നും ഡ്യൂപ്പിനെ വയ്ക്കേണ്ടയെന്നു അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും തല പങ്കുവെച്ചു. ഇതൊക്കെ അഭിനയ ജീവിതത്തിലെ വലിയ വെല്ലുവിളികള്‍ ആണെന്നും അതിനെ ആവേശത്തോടെ നേരിടാനാണ് തനിക്കു ഇഷ്ടമെന്നും തമിഴിന്റെ സൂപ്പര്‍താരം പറയുന്നു.
Post Your Comments