![](/movie/wp-content/uploads/2016/12/haneefa-.jpg)
മലയാള സിനിമയിലെ അനേകം അതുല്യപ്രതിഭകളുടെ വിയോഗങ്ങള്‍ ഇന്നും നമുക്കുള്ളിലൊരു വിങ്ങലായി അവശേഷിക്കുയാണ്. മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ കൊച്ചിന്‍ ഹനീഫുടെ മരണം നമുക്കുള്ളിലെ തീരാവേദനയാണ്. വില്ലന്‍ വേഷങ്ങളില്‍നിന്ന് ഹാസ്യ വേഷങ്ങളിലേക്ക് കൂട്മാറിയപ്പോഴാണ് മലയാളികള്‍ ഉള്ളുതുറന്ന് കൊച്ചിന്‍ ഹനീഫയിലെ നടനെ കൂടുതല്‍ സ്നേഹിച്ചത്. 2010-ലാണ് മലയാള സിനിമയ്ക്കും മലയാള സിനിമാ പ്രേക്ഷകര്‍ക്കും ആദ്ദേഹത്തെ നഷ്ടമായത്. കൊച്ചിന്‍ ഹനീഫുടെ വൈകിയുള്ള ആഹാരരീതിയാണ് നമുക്ക് അദ്ദേഹത്തെ വേഗം നഷ്ടപ്പെടാന്‍ കാരണമാക്കിയത്. നിത്യവും രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കൊച്ചിന്‍ ഹനീഫയുടെ അത്താഴം, അതും മാംസആഹാരമാണ് കൊച്ചിന്‍ ഹനീഫ ആനേരങ്ങളില്‍ കഴിക്കാറുള്ളത്.അതാണ് ഹനീഫുടെ അസുഖം വല്ലാതെ വഷളാക്കിയത്. ഷൂട്ടിംഗ് തിരക്കുകളില്‍പ്പെട്ട ഹനീഫ എന്ന അതുല്യപ്രതിഭ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കാതെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പകര്‍ന്നാടികൊണ്ടേയിരുന്നു. രാത്രിയിലെ വൈകിയുള്ള ഭക്ഷണരീതിയാണ് ഹനീഫയുടെ അസുഖം വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്ന് അന്ന് കൊച്ചിന്‍ ഹനീഫയെ ചികിത്സിച്ച ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു.
Post Your Comments