![](/movie/wp-content/uploads/2016/12/vikram1.jpg)
“മറിമായം” എന്ന ടി.വി.ചാനൽ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് ബിഗ്‌സ്‌ക്രീനിലെത്തിയ നടിയാണ് രചന നാരായണൻകുട്ടി. ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ സജീവമായി തന്നെ തുടരുകയാണ്. സിനിമാ അഭിനയത്തോടൊപ്പം മിനിസ്‌ക്രീനിൽ അവതാരകയുടെ റോളിലും രചന എത്തുന്നുണ്ട്. അങ്ങനെ ഒരിക്കൽ ഫ്‌ളവേഴ്‌സ് ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ തമിഴ് സൂപ്പർ താരം വിക്രത്തെ കാണാനിടയായി. “ഇരുമുഖൻ” എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി എത്തിയതായിരുന്നു വിക്രം.
പരിപാടിയിൽ വിക്രവുമൊത്ത് ഡാൻസ് ചെയ്യാൻ ഭാഗ്യം ലഭിച്ച രചന തനിക്ക് ആളോടുള്ള വലിയ ആരാധന തുറന്നു പറയുകയും ചെയ്തു. അപ്പോൾ വിക്രം പറഞ്ഞിരുന്നു, തൻ്റെ അടുത്ത ചിത്രത്തിൽ രചനയും അഭിനയിക്കും എന്ന്. ഇപ്പോൾ അത് യാഥാർത്ഥ്യമാവുകയാണ്. പ്രോജക്റ്റ് ഏതാണെന്ന് തീരുമാനമായില്ലെങ്കിലും, രചനയെ ഒപ്പം അഭിനയിപ്പിക്കാനുള്ള പ്ലാനിൽ നിന്നും വിക്രം മാറിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
Post Your Comments