ദേശീയഗാനം സിനിമാശാലകളില്‍ കേള്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധിപേര്‍ രംഗത്ത് വന്നുകഴിഞ്ഞു. ദേശീയഗാനം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം പവന് കല്യാണ്‍. തന്റെ ട്വിറ്റര്‍ കുറിപ്പിലൂടെയാണ് പവന് പ്രതിഷേധം അറിയിക്കുന്നത്. ഒരു സാധാരണ സായാഹ്നത്തില്‍ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും സിനിമ കാണാനെത്തുമ്പോഴല്ല ദേശസ്നേഹം പരിശോധിക്കേണ്ടത് എന്നായിരുന്നു പവന് കല്യാണിന്റെ ട്വിറ്റര്‍ പോസ്റ്റ്.
എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ ഗാനം ആലപിക്കാതെ തിയേറ്ററുകളില്‍ മാത്രം വേണമെന്ന് പറയുന്നു. എന്തു കൊണ്ട് രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട ഓഫീസുകളിലൊന്നും ഇത് നടപ്പിലാക്കുന്നില്ല. നിയമം നടപ്പിലാക്കുന്നവര്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ നടപ്പിലാക്കി മാതൃക കാണിച്ചു കൂടേയെന്നും ട്വിറ്ററിലൂടെ പവന് കല്യാണ്‍ ചോദിക്കുന്നു.
Post Your Comments