
മലയാള സിനിമയില്‍ ഏറ്റവും എളിമയുള്ള നടന് നേരെ വിരല്‍ചൂണ്ടാന്‍ പറഞ്ഞാല്‍ നമുക്ക് സധൈര്യംഇന്ദ്രന്‍സ് എന്ന നടന് നേരെ വിരല്‍ചൂണ്ടാം.
മനോരമ ചാനലിലെ ‘നേരെ ചൊവ്വേ’എന്ന അഭിമുഖ പരിപാടിക്കിടെ അവതാരകന്‍ ഇന്ദ്രന്‍സിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. പക്ഷേ അതിനുള്ള ഇന്ദ്രന്‍സിന്റെ മറുപടികേട്ടാല്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകും ഇന്ദ്രന്‍സിനെ പോലെ ഇന്ദ്രന്‍സ് മാത്രം!
അവതാരകന്‍ ജോണി ലൂക്കോസിന്റെ ചോദ്യം ഇങ്ങനെ: സിനിമയിൽ നായകൻ ഇന്ദ്രൻസ് ആണെന്നു പറഞ്ഞതുകൊണ്ടു മാത്രം ചില നായികമാർ പിൻമാറിയെന്ന് ശരത് പറഞ്ഞിട്ടുണ്ട് ഇതുകേട്ടപ്പോൾ താങ്കൾക്ക് എന്തു തോന്നി?
ഇന്ദ്രന്‍സിന്റെ മറുപടി ; “ശരത് സാർ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. എനിക്കു തോന്നുന്നത് അതിനപ്പുറം എത്ര വലിയ ഡയറക്ടറാണെങ്കിലും എന്റെ കാരക്ടർ എന്താണ് എന്ന് പറയില്ല. ഇങ്ങനെ വെറുതേ ഒന്ന് ചൂഴ്ന്നു നോക്കും, എനിക്കെന്തെങ്കിലും നന്നായിട്ടു ചെയ്യാനുണ്ടോ എന്ന്. സാമ്പത്തികം ആഗ്രഹിക്കുന്നവർ പോലും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാൻ ആഗ്രഹമുണ്ടാകും. പ്രത്യേകിച്ച് ഇന്ദ്രൻസ് ആണ് നായകൻ എന്നു പറയുമ്പോൾ നമ്മളും അതിൽ കൂടി ചീഞ്ഞു പോകുമോ എന്നൊരു ആധി കിടക്കും. അത് സ്വാഭാവികമാണ്. കാരണം എന്റെ കഥാപാത്രത്തെക്കുറിച്ച് അവർക്കും ഒരു മുൻധാരണ ഉണ്ടാകുമല്ലോ. അതിൽ അധികം കാര്യം കാണെണ്ട എന്നാണെനിക്കു തോന്നുന്നത്. പിന്നീട് കണ്ടപ്പോൾ ഞാനയ്യോ, അങ്ങനാ ഇങ്ങനാ എന്നൊക്കെ പറഞ്ഞു. സാറന്ന് പറഞ്ഞപ്പോൾ പലരും ഇത് ചോദിച്ചു, അതാണോ അതിനുള്ളിൽ മറ്റു കാര്യങ്ങൾ എന്നൊന്നും അറിയില്ല”.
Post Your Comments