മലയാളസിനിമയിലെ താരങ്ങൾ അണിനിരന്ന് വിദേശത്ത് നടന്നിട്ടുള്ള സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഹിറ്റാണ് ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ 1992’ൽ ഗൾഫ് നാടുകളിൽ നടന്ന സ്റ്റേജ് ഷോ. “മോഹൻലാൽ ഷോ 92” എന്ന പേരിൽ നടന്ന ആ ഷോയിൽ മോഹൻലാൽ, നെടുമുടി വേണു, ഇന്നസെന്റ്, വിനീത്, രേവതി, മോനിഷ, ആലപ്പി അഷറഫ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. അന്നും, ഇന്നും പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന, ഒരു കാലത്തും മറക്കാൻ കഴിയാത്ത ഒരുപാട് സ്കിറ്റുകൾ ഈ ഷോയ്ക്ക് സ്വന്തം. അതിൽ ഏറ്റവും രസകരമായ ഒന്നാണ് മോഹൻലാൽ, നെടുമുടി വേണു, ഇന്നസെന്റ്, വിനീത്, ആലപ്പി അഷറഫ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഈ സ്കിറ്റ്.
നടി മോനിഷയുടെ അവസാനത്തെ സ്റ്റേജ് ഷോ ഇതായിരുന്നു എന്ന ഒരു ദുഃഖം ബാക്കിയാണെങ്കിലും, ആ പഴയ മോഹൻലാലിനെ അതേ ചടുലതയോടെ, ഫ്ലെക്സിബിലിറ്റിയോടെ, ലൈവ് ആയി വീണ്ടും കാണാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സ്കിറ്റിൽ ലാലിന്റെ ഓരോ ചലനങ്ങളും, ഭാവങ്ങളും, പ്രതികരണങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും, ഇങ്ങനെയൊരു മോഹൻലാലിന്റെ തിരിച്ചു വരവാണ് ഇന്നത്തെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. “ആക്റ്റിങ്ങ് ഈസ് വാട്ട് ബിഹേവിങ്ങ്” എന്ന സ്റ്റാനിസ്ലാവിസ്ക്കിയുടെ വാക്കുകൾ മോഹൻലാലാണ് സസൂക്ഷ്മം കൈക്കൊണ്ടത് എന്ന് തോന്നിപ്പോകുന്ന തരം അഭിനയമാണ് അക്കാലത്ത് കാഴ്ച വച്ചിരുന്നത്. മോഹൻലാൽ ഷോ 92 എന്നത് അതിനൊരു ഉദാഹരണം മാത്രം.
Post Your Comments