CinemaGeneralNEWS

ഭാവന വിവാഹിതയാകുന്നു

നടി ഭാവന വിവാഹിതയാകുന്നു. അടുത്ത വര്‍ഷം ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയുടെ വരന്‍.

വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും വിവാഹ തീയതി അടുക്കുമ്പോള്‍ വരന്‍റെ പേര് വെളിപ്പെടുത്താമെന്നും ഭാവന പറയുന്നു. ആഡംബര വിവാഹമായിരിക്കില്ലെന്നും തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും തന്റേതെന്നും അതില്‍ കുടുംബക്കാര്‍ മാത്രമേ ഉണ്ടാകൂവെന്നും ഭാവന പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. അതിനാലാണ് വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് സൂചന.

ഹണീ ബീ ടൂവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഭാവന പുതിയ മലയാളം സിനിമകള്‍ കരാര്‍ ചെയ്തിട്ടില്ല. ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലേയ്ക്കുള്ള ക്ഷണത്തിനോട് താരം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button