ബോളിവുഡ് താരം സോനു സൂദ് വലിയ ത്രില്ലിലാണ്. കാരണമുണ്ട്. സൂപ്പര്‍ താരം ജാക്കിചാന്റെ ഏറ്റവും അടുത്ത സുഹൃത്തായതു കൂടാതെ ആക്ഷന്‍ ഹീറോയ്ക്ക് ഡ്രസ്സ് ഒരുക്കാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ് സോനു.
ഇന്‍ഡോ-ചൈന സിനിമയില്‍ ജാക്കിചാനോടൊപ്പം അഭിനയിച്ച സോനൂ ജാക്കിയുമായി നല്ല സൌഹൃദത്തിലായി. സ്വന്തമായി വസ്ത്രം ഡിസൈന്‍ ചെയ്യുന്ന സോനുവിന്റെ ആ സിനിമയിലെ സ്പെഷ്യല്‍ ഡിസൈനിങ്ങില്‍ ജാക്കി വീണു. ഉടന്‍ തന്നെ സിനിമയിലെ ഗാനത്തിനും ഇനിയുള്ള രംഗങ്ങള്‍ക്കും വസ്ത്രം സോനു ചെയ്യണമെന്നു സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
ആദ്യ കസ്റ്റമര്‍ താന്‍ ഏറെ ആരാധിക്കുന്ന താരം ആയതിനാല്‍ തന്നെ ഇന്‍ഡോ- വെസ്റ്റേണ്‍ രീതിയില്‍ ഉള്ള കുര്‍ത്തയും സ്യൂട്ടും ചെയ്തു കൊടുക്കുകയും ചെയ്തു. സിനിമയില്‍ ജാക്കി ഇത് ഇടുകയും ചെയ്തതോടെ സോനു ആവേശത്തിലാണ് . ചിത്രത്തിന്റെ അവസാന സംഘട്ടനങ്ങള്‍ രാജസ്ഥാനിലാണ് ചിത്രീകരിച്ചത്.
Post Your Comments