ബോളിവുഡ് സിനിമാ ലോകത്തെ ശ്രദ്ധാകേന്ദ്രമാകുകയാണ് നടി താപ്സി പന്നു. തുടര്‍ച്ചയായി 180 ദിവസംഷൂട്ടിംഗ് ലൊക്കേഷനിലെത്തി ബോളിവുഡിനെ വിസ്മയിപ്പിക്കുകയാണ് താപ്സി. ഇടവേടകളില്ലാതെ തുടര്‍ച്ചയായി 180 ദിവസം അഭിനയച്ചത് ബുദ്ധിമുട്ടായി തോന്നുന്നില്ലായെന്നും മറിച്ച് നല്ലൊരു എക്സ്പീരിയന്‍സായിരുന്നു അതെന്നും താരം പങ്കുവയ്ക്കുന്നു. ഇതുമൂലം നിരവധി യാത്രകള്‍ ചെയ്യാന്‍ സാധിച്ചു. വിവിധ സ്ഥലങ്ങളിലെ സംസ്കാരങ്ങളും മനസ്സിലാക്കി. സിനിമയും താന്‍ അഭിനയിച്ച കഥാപാത്രവും നന്നായി വരണമെങ്കില്‍ കഠിനപ്രയത്നം തന്നെ ചെയ്യണം. അതുകൊണ്ട് തന്നെയാണ് തുടര്‍ച്ചായി ഇടവേളയെടുക്കാതെ തുടര്‍ച്ചയായി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്. താപ്സി പന്നു പറയുന്നു.
Leave a Comment