വിവാഹം കഴിച്ച് വഞ്ചിച്ചുവെന്ന കന്നഡ നടി മൈത്രേയ ഗൗഡയുടെ പരാതിയെ സംബന്ധിച്ചുള്ള കോടതിവിധി പുറത്തുവന്നു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡക്കെതിരെയായിരുന്നു കേസ്. കാര്‍ത്തിക്കിന് എതിരെയുള്ള നടിയുടെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുടെ മൊഴി വിശ്വാസ രഹിതമാണെന്നും, കാര്‍ത്തിക്കിന് മേല്‍ ചുമത്തിയ വഞ്ചനാക്കുറ്റത്തിനു തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കുറ്റപ്പത്രം തയ്യാറാക്കിയത്.
Post Your Comments