GeneralNEWS

“ദിലീപേട്ടൻ-കാവ്യ വിവാഹം നടന്നതിൽ വളരെ സന്തോഷം”, നടി ഗോപിക

ദിലീപും, കാവ്യ മാധവനും തമ്മിൽ വിവാഹം നടന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ട് എന്ന് നടി ഗോപിക അഭിപ്രായപ്പെട്ടു. പ്രമുഖ വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപിക ഇക്കാര്യം തുറന്നു പറഞ്ഞത്. ദിലീപ് – കാവ്യ വിവാഹം ഗോപികയെ അത്ഭുതപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഗോപിക പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു,

“അവരുടെ വിവാഹം നടക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത് കേട്ടപ്പോൾ അത്ഭുതപ്പെട്ടു. ഒപ്പം ഒരുപാട് സന്തോഷവും തോന്നി. അത് അങ്ങനെ തന്നെയാണ് സംഭവിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇനി അവർക്ക് രണ്ടു പേർക്കും ഗോസിപ്പുകളിൽ പെട്ട് വിഷമിക്കേണ്ടി വരില്ലല്ലോ. കാവ്യയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൊച്ചിയിൽ വരുമ്പോഴെല്ലാം നമ്മൾ തമ്മിൽ കാണാറുണ്ട്. കല്യാണം കഴിഞ്ഞ് ഞാൻ വിദേശത്ത് സെറ്റിലായപ്പോഴും കാവ്യയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്റെ മകന്റെ പിറന്നാൾ ചിത്രങ്ങൾ ഞാൻ പുള്ളിക്കാരിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അടുത്തിടെ നടന്ന ‘അമ്മ’ മീറ്റിങ്ങിൽ വച്ച് നേരിട്ട് കണ്ടിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button