തീയേറ്റര്‍ വരുമാനത്തെ ചൊല്ലി തീയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം ആരംഭിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് ക്രിസ്മസിന് റിലീസ് ചെയ്യാന്‍ ഇരുന്ന നാലോളം മലയാള ചിത്രങ്ങള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇനിമുതല്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷനില്‍ നിന്ന് 50% മാത്രമേ തീയേറ്റര്‍ ഉടമകള്‍ നല്‍കൂ എന്ന നിലപാടാണ് നിര്‍മ്മാതാക്കളെയും വിതരണക്കാരെയും സമരത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്. നേരെത്തെ 60%-ആണ് തീയേറ്റര്‍ ഉടമകള്‍ ഇവര്‍ക്ക് നല്‍കികൊണ്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് ഇന്നുമുതല്‍ കര്‍ട്ടണ്‍ വീണത് . കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജമായതോടെ ക്രിസ്മസ് ചിത്രങ്ങളുടെ റിലീസും പ്രതിസന്ധിയിലായി. എന്നാല്‍ സിനിമാ പ്രേക്ഷകര്‍ക്ക് ആശ്വാസമേകികൊണ്ട് സര്‍ക്കാര്‍ സിനിമ സമരത്തിന്‍റെ ഒത്തുതീര്‍പ്പിന് ഇടപെടുന്നു. ചൊവാഴ്ച സാംസ്കാരിക മന്ത്രി ഇ.കെ ബാലന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവയാണ് ക്രിസ്മസ് റിലീസായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.
Post Your Comments