കേരള രാജ്യാന്തര ചലച്ചിത്രമേള; അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ‘ക്ലാഷ്’ സ്വന്തമാക്കിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള രജതചകോരം ടര്‍ക്കിഷ് ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ നേടി ചിത്രത്തിന്‍റെ സംവിധാനം യെസിം ഒസ്താഗ്ലു ആണ്. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലന്ദര്‍,(സംവിധായകന്‍ മുസ്തഫ കാര) മികച്ച ലോകസിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം വെയര്‍ഹൗസ്ഡ് സ്വന്തമാക്കിയപ്പോള്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം വിധു വിന്‍സെന്റിന്റെ മാന്‍ഹോളിന് ലഭിച്ചു.സംവിധാനത്തിലെ നവാഗതപ്രതിഭയ്ക്കുള്ള രജതചകോരവും മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനാണ് ലഭിച്ചത്.

Share
Leave a Comment