സിനിമാനിര്‍മ്മാതാക്കള്‍ കലയെക്കാള്‍ കച്ചവടത്തില്‍ താത്പരരായാണ് സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ അവിടെ കലാമൂല്യം കുറയുന്നുവെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ.
ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ ദ മിത്ത് ഓഫ് ലോ ബഡ്ജറ്റ് ഫിലിം മേക്കിംഗ് ഇന്‍ ദ ലൈറ്റ് ഓഫ് സ്‌പെക്ടാക്കുലര്‍’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
സാമൂഹ്യമായ ആവിഷ്‌കാരമാണ് സിനിമ. വിനോദോപാധി മാത്രമല്ല, കല ജീവിതം കൂടിയാണെന്ന് നിര്‍മാതാക്കള്‍ ഓര്‍ക്കണമെന്നും പറഞ്ഞ അദ്ദേഹം ആവിഷ്കാര സ്വാതന്ത്ര്യത്തിനു സാമ്പത്തിക സുരക്ഷ കൂടിയേ തീരു. സര്‍ക്കാര്‍ തലത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ അവസരം കൂടുതല്‍ ലഭിച്ചാലേ അതിനു കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments