BollywoodCinemaNEWS

ഷാഹിദിന് ഭാര്യയെ പേടിയോ? ബോളിവുഡില്‍ വ്യത്യസ്തനായി മാറുന്ന ഷാഹിദ്

സഞ്ജയ്‌ ലീല ബന്‍സാലിയുടെ പുതിയ ചിത്രമാണ് ‘പത്മാവതി’. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ദീപികയും രണ്‍വീറും ഷാഹിദുമാണ് പ്രധാനതാരങ്ങള്‍. സഞ്ജയ്‌ ലീല ബന്‍സാലിയുടെ ചിത്രത്തില്‍ ആദ്യമായിട്ടാണ് ഷാഹിദ് അഭിനയിക്കുന്നത്. ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന ഷാഹിദിന്റെ പുതിയ നിലപാട് സംവിധായന് തലവേദന സൃഷ്ട്ടിക്കുകയാണ്. ചുംബനരംഗങ്ങളില്‍ ഒന്നുംതന്നെ ഷാഹിദ് അഭിനയിക്കാന്‍ തയ്യാറാകില്ല എന്നതാണ് കോളിവുഡില്‍ നിന്നുള്ള പുതിയവാര്‍ത്തകള്‍. പണ്ടേ താന്‍ ഇത്തരം രംഗങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ മിറയ്ക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് വിയോജിപ്പ് ആണെന്നുമാണ് ഷാഹിദിന്റെ വാദം. അതുകൊണ്ട് തന്നെ താരത്തിന്റെ ഈആവശ്യം പരിഗണിച്ച് സംവിധായകന്‍ ചിത്രത്തില്‍ നിന്ന് ചുംബനരംഗങ്ങള്‍ നീക്കം ചെയ്തെന്നാണ് പുതിയ വിവരം.

shortlink

Post Your Comments


Back to top button