യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡറായി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചു. കുട്ടികള്‍ക്കു വേണ്ടിയുള്ള യുഎന്‍ സംഘടന (യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട്)യാണ് യൂണിസെഫ്. .
സംഘടനയുടെ 70-ആം വാര്‍ഷികാഘോഷത്തിനിടെ ലോകപ്രശസ്ത ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ബ്രിട്ടീഷ് ചലച്ചിത്ര താരം പന്ത്രണ്ടു വയസ്സുകാരി മില്ലി ബോബി ബ്രൗണ്‍ എന്നിവരാണ് പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചത്.
ജീവിക്കാനും ചിന്തിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ പ്രിയങ്ക അടിച്ചമര്‍ത്തപ്പെട്ട കുട്ടികള്‍ക്കു വേണ്ടി ലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. ഭാരതത്തില്‍ കുട്ടികള്‍ക്കു വേണ്ടി സന്നദ്ധ സേവനപ്രവര്‍ത്തനം നടത്തുന്ന പ്രിയങ്ക പത്തു വര്‍ഷമായി യൂണിസെഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
Post Your Comments