2000രൂപയുടെ നോട്ടില്‍ തുന്നിയ വസ്ത്രവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട നടി കൃതി സനോണ്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. കൈയ്യില്‍ കാശില്ലാതെ ആളുകള്‍ നട്ടം തിരിയുന്ന ഈ സമയത്ത് 2000രൂപയുടെ നോട്ട് കൊണ്ട് ഡ്രസ്സ് തുന്നിച്ച നടിയെ സോഷ്യല്‍ മീഡിയ ആവശ്യത്തിനു വിമര്‍ശിച്ചു. എന്നാല്‍ ഇതൊന്നും താരം അറിഞ്ഞിരുന്നില്ല.
സുഹൃത്തുക്കളില്‍ നിന്നും വാര്‍ത്ത അറിഞ്ഞ താരം ഞെട്ടി. കാരണം ഒരു ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച തന്റെ ഫോട്ടോയില്‍ ആരോ നടത്തിയാ കലാവിരുതാണ് ഈ പണി. കൃതിയുടെ ചിത്രത്തില്‍ ആരോ മോര്‍ഫ് ചെയ്താണ് 2000രൂപ നിറച്ചത്. താരം നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആരാധകരും മാപ്പ് പറഞ്ഞു
Post Your Comments