
മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബാലുകിരിയത്ത് എന്ന സംവിധായകന്‍. ഒരുകാലത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് ഒരിക്കല്‍ അസ്സലൊരു പണികിട്ടി . താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലേക്ക് പഴയൊരു ഗാനം വീണ്ടും ചിത്രീകരിച്ചതാണ് ബാലുകിരിയത്തിനെ വെട്ടിലാക്കിയത്. ദേവരാജന്‍ മാസ്റ്റര്‍ ഒഎന്‍വി ടീമിന്റെ ‘മാണിക്യവീണയുമായ്’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം അവരുടെ അനുവാദമില്ലാതെ ബാലുകിരിയത്ത് തന്റെ സിനിമയിലേക്ക് ചേര്‍ത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇതിന്റെ പേരില്‍ ശക്തമായ നടപടികളുമായി മുന്നോട്ട്പോകുകയായിരുന്നു ഒഎന്‍വി-ദേവരാജന്‍ ടീം. ഇതിന്റെ ഫലമായി ബാലുകിരിയത്തിനെ മാക്ടയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments